അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു കല്ലൂർകാട് JCI, JCrt വിങ്ങിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 13 ന്
'മാതൃഭാഷയും ആശയ വിനിമയവും' എന്ന വിഷയത്തിൽ ഒരു വെബിനാർ സംഘടിപ്പിക്കപെടുകയുണ്ടായി.. പ്രശസ്ത മനഃശാസ്ത്രജ്ഞനും, അധ്യാപകനും, വാഗ്മിയും മികച്ച ഒരു പരിശീലകനുമായ വിവിഷ് V റോൾഡന്റ് സാറാണ് ക്ലാസ്സ് നയിച്ചത്..
പ്രസ്തുത വിഷയത്തെ കുറിച്ച് ഏറെ അവഗാഹം ഉണർത്തുന്ന ഒരു സെഷൻ ആയിരുന്നു അത് എന്ന് പങ്കെടുത്തവരെല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.. അമ്പതിൽ പരം പേർ പങ്കെടുത്ത ഈ പ്രോഗ്രാം എല്ലാത്തരത്തിലും ഒരു വിജയമായിരുന്നു എന്നേറെ സന്തോഷത്തോടെ അറിയിക്കട്ടെ.. ക്ലാസ്സ് നയിച്ച സാറിനെയും പങ്കെടുത്ത എല്ലാവരെയും നന്ദിയോടെ സ്മരിക്കട്ടെ. .